മദ്യലഹരിയിലെ സമ്മതം നിയമപരമല്ലെന്ന് കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2017 10:29 AM |
Last Updated: 18th February 2017 10:29 AM | A+A A- |

Bombay-High-court
മുംബൈ: മദ്യലഹരിയില്‍ ഒരുസ്ത്രീ ലൈംഗിക ബന്ധത്തിനു സമ്മതം നല്‍കുന്നതു സമ്മതമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഇത്തരം ലൈംഗിക ബന്ധങ്ങള്‍ നിയമപരമായി ബലാത്സംഗമായേ കണക്കാക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി.
ലൈംഗിക ബന്ധത്തിന് ഒരു സ്ത്രീ നല്‍കുന്ന സമ്മതം സ്വതന്ത്രവും വ്യക്തവുമായിരിക്കണം. അങ്ങനെയാണെങ്കില്‍ മാത്രമേ അതിനെ ഉഭയസമ്മതത്തോടെയുള്ള ബന്ധമായി പരിഗണിക്കാനാവൂ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാംവകുപ്പു പ്രകാരം എല്ലാ സമ്മതവും സാധുവായ സമ്മതമായി കണക്കാക്കാനാവില്ല. മൗന സമ്മതവും അവ്യക്തമായ സമ്മതവും നിയമപരമായ സമ്മതത്തിന്റെ നിര്‍വചനത്തില്‍ വരില്ലെന്ന് ജസ്റ്റിസ് മൃദല ഭട്കല്‍ ചൂണ്ടിക്കാട്ടി.
പൂനെയില്‍ സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.