നാഗാലാന്‍ഡ് മുഖ്യമന്ത്രി രാജിവച്ചു

നാഗാലാന്‍ഡ് മുഖ്യമന്ത്രി രാജിവച്ചു

രാജി വനിതാ സംവരണത്തിന് എതിരായ പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ - പുതിയ മുഖ്യമന്ത്രി ഇന്ന്‌ 

കൊഹിമ: നാഗാലാന്‍ഡില്‍ 33 ശതമാനം വനിതാ സംവരണത്തിനെതിരെ നടന്ന പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ടിആര്‍ സെലിയാങ് രാജിവച്ചു. സംസ്ഥാനത്തെ വിവിധ ഗോത്ര വര്‍ഗ വിഭാഗക്കാര്‍ നടത്തുന്ന സമരം അക്രമാസക്തമായിരുന്നു. സെലിയാങ്ങിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയെ തിങ്കളാഴ്ച തീരുമാനിക്കും. 
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതസംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് എതിരെയാണ് ഗോത്രവര്‍ഗക്കാര്‍ പ്രക്ഷോഭം നടത്തുന്നത്. സ്ത്രീസംവരണം ഗോത്രരീതികള്‍ക്ക് വിരുദ്ധമാണെന്നും തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമാണ് നാഗാലാന്‍ഡ് െ്രെടബല്‍ ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. പ്രശ്‌നം സങ്കീര്‍ണമായതോടെ  ഇക്കാര്യത്തില്‍ കേന്ദ്രവുമായുള്ള ചര്‍ച്ചകള്‍ക്ക് ഗവര്‍ണര്‍ പി.ബി. ആചാര്യ ഡല്‍ഹിയിലത്തെി. രാഷ്ട്രപതി,  പ്രധാനമന്ത്രി എന്നിവരെ കണ്ട് നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച  ഗവര്‍ണര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ക്ക് പിന്നാലെ,  സെലിയാങ് ഡല്‍ഹിയിലത്തെി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ടു. ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് കേന്ദ്ര ഇടപെടല്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി  ഡല്‍ഹിയിലത്തെിയത്. തുടര്‍ന്ന് കൊഹിമയില്‍ മടങ്ങിയത്തെിയ ശേഷമാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com