മാംസ കയറ്റുമതി നിരോധിക്കുമോ? മോദിക്ക് അഖിലേഷിന്റെ വെല്ലുവിളി

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വെല്ലുവിളി.
മാംസ കയറ്റുമതി നിരോധിക്കുമോ? മോദിക്ക് അഖിലേഷിന്റെ വെല്ലുവിളി

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വെല്ലുവിളി. മാംസ കയറ്റുമതി പൂര്‍ണ്ണമായും നിരോധിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ എന്നാണ് അഖിലേഷ് ചോദിച്ചത്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 
പ്രധാനമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനും ഡല്‍ഹിയില്‍ പോയി മാംസ കയറ്റുമതി നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കൂടാതെ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് എന്തെങ്കിലും സംവിധാനമോ സബ്‌സിഡിയോ ഉണ്ടെങ്കില്‍ അതും നിര്‍ത്തലാക്കണമെന്നും അഖിലേഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com