മോദിയും അമിത്ഷായും ഭീകരവാദികളെന്ന് യുപി മന്ത്രി

പ്രധാനമന്ത്രി നരേന്ദ്രേമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഭീകരവാദികളെന്ന് ഉത്തര്‍പ്രദേശ് മന്ത്രി - ഇവരുടെ ശ്രമം ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ -പരാജയഭിതിയില്‍ എന്തോ പുലമ്പുകയാണെന്നും മന്ത്രി
മോദിയും അമിത്ഷായും ഭീകരവാദികളെന്ന് യുപി മന്ത്രി

പ്രധാനമന്ത്രി നരേന്ദ്രേമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഭീകരവാദികളെന്ന് ഉത്തര്‍പ്രദേശ് മന്ത്രി. ഇവര്‍ ജനങ്ങളില്‍ ഭീതിപടര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമാജ് വാദി പാര്‍ട്ടി സംസ്ഥാനത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുകയാണെന്ന മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രി രാജേന്ദ്ര ചൗധരി രംഗത്തെത്തിയിരിക്കുന്നത്. മറ്റൊന്നും പറയാനില്ലാത്തിതനെ തുടര്‍ന്ന് ഇവര്‍ എന്തൊക്കയോ പറഞ്ഞുവിടുകായണ്.പരാജയഭിതിയെ തുടര്‍ന്നാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മൂന്നാംഘട്ട പോളിംഗ് ഇന്നലെ അവസാനിച്ചിരുന്നു.മൂന്ന് മുന്നണികളും മികച്ച വിജയം നേടുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com