മോദിയുടെ റംസാന്‍ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷം

നരേന്ദ്ര മോദിയുടെ റംസാന്‍ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ 
മോദിയുടെ റംസാന്‍ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ റംസാന്‍ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം. റംസാന് ആഘോഷങ്ങള്‍ക്ക് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലി ആഘോഷിക്കാനും വൈദ്യുതിയുണ്ടാകണമെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശം വര്‍ഗീയത  സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. 

കോണ്‍ഗ്രസിനെ കുടാതെ, സിപിഎമ്മും എഎപിയും മോദിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ഞായറാഴ്ച യുപിയിലെ ഫത്തേപ്പൂറില്‍
 തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. ജാതിയുടേയോ മതത്തിന്റേയോ പേരില്‍ വിവേചനം പാടില്ലെന്ന് പറയവെയാണ് റംസാന് വൈദ്യുതി ലഭ്യമാകുന്നുണ്ടെങ്കില്‍ ദീപാവലിക്കും ലഭ്യമാകണമെന്ന മോദിയുടെ പരാമര്‍ശമുണ്ടായത്. 

മോദിയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കി. ഹിന്ദുക്കളേയും മുസ്ലീങ്ങളേയും അകത്തി നിര്‍ത്താനാണ് മോദി ലക്ഷ്യം വയ്ക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

യുപിയില്‍ ബിജെപി തോല്‍ക്കുമെന്ന് വ്യക്തമായപ്പോഴാണ് വര്‍ഗീയത സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളുമായി ബിജെപി നേതാക്കളെത്തുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com