മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
Published: 21st February 2017 10:50 AM |
Last Updated: 21st February 2017 10:50 AM | A+A A- |
മുംബൈ: മഹാരാഷ്ട്രയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ പത്തോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാവിലെ 7.30 മുതല്‍ വൈകീട്ട് 5.30 വരെ വോട്ട് ചെയ്യാന്‍ സമയമുണ്ട്. ബിജെപി, ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളാണ് ഇലക്ഷനില്‍ പങ്കെടുക്കുന്നത്.