അമിത് ഷാ തീവ്രവാദിയെന്ന് മായാവതി

അമിത് ഷായേക്കാള്‍ വലിയ തീവ്രവാദി രാജ്യത്തില്ലെന്ന് മായാവതി
അമിത് ഷാ തീവ്രവാദിയെന്ന് മായാവതി

അബേദ്കര്‍ നഗര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. അമിത് ഷായേക്കാള്‍ വലിയ തീവ്രവാദിയില്ലെന്ന് മായാവതി പറഞ്ഞു.

കോണ്‍ഗ്രസ്, സമാജവാദി പാര്‍ട്ടി, ബിഎസ്പി എന്നിവയെ തീവ്രവാദി എന്ന വാക്കു കൊണ്ട് വിശേഷിപ്പിക്കാമെന്ന അമിത് ഷായുടെ പ്രതികരണത്തിനാണ് മായാവതിയിപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. അമിത് ഷായേക്കാള്‍ വലിയ തീവ്രവാദിയില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാം. 

പ്രതിപക്ഷ പാര്‍ട്ടികളെ തീവ്രവാദികളെന്ന് വിളിക്കുന്നതിലൂടെ ബിജെപിയുടെ നിലവാരമില്ലായ്മയാണ് പുറത്തുവരുന്നതെന്നും യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മായാവതി പറഞ്ഞു. അമിത് ഷായുടെ തീവ്രവാദി പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ബിജെപി അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com