അമേരിക്കയില്‍ വംശീയ അക്രമം; ഇന്ത്യന്‍ എന്‍ജിനിയര്‍ വെടിയേറ്റു മരിച്ചു

അക്രമത്തിന് ഇരയായത് ഹൈദരാബാദ് സ്വദേശി - മുന്‍ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ 
അമേരിക്കയില്‍ വംശീയ അക്രമം; ഇന്ത്യന്‍ എന്‍ജിനിയര്‍ വെടിയേറ്റു മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ എന്‍ജിനിയര്‍ വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കചിഭോട്‌ലയാണ് ഇന്നലെ രാത്രി കന്‍സാസില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അലോക് മദസാനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ യുഎസ് നാവികസേനാ ഉദ്യോഗസ്ഥനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. വംശീയ അക്രമമാണ് നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. 

കന്‍സാസിലെ ബാറിലാണ് സംഭവം. 'എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ' എന്നാക്രോശിച്ചാണ് അക്രമി വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദുകാരനായ ശ്രീനിവാസ് ഒലാതെയിലെ ഗാര്‍മിണ്‍ കമ്പനിയില്‍ എഞ്ചിനീയറാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com