ജയലളിതയുടെ മരണം ജ്യൂഡിഷ്യല്‍ അന്വേഷണം വേണം; പനീര്‍ശെല്‍വം

സര്‍ക്കാരിന്റെ പ്രവര്‍ത്തനം അമ്മയുടെ ആഗ്രഹത്തിന് വിരുദ്ധം - സര്‍ക്കാരിനെതിരായ ധര്‍മ്മയുദ്ധം തുടരുമെന്നും പനീര്‍ശെല്‍വം
ജയലളിതയുടെ മരണം ജ്യൂഡിഷ്യല്‍ അന്വേഷണം വേണം; പനീര്‍ശെല്‍വം

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. ജയലളിതയുടെ ജന്മദിനത്തില്‍ മറീന ബീച്ചില്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പനീര്‍ശെല്‍വം. ശശികലയെയും കുടുംബത്തെയും രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ച പനീര്‍ശെല്‍വം പാര്‍ട്ടി ഇപ്പോള്‍ അമ്മയുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെതിരായ ധര്‍മ്മയുദ്ധം തുടരുമെന്നും ഒപിഎസ് പറഞ്ഞു
ജയലളിതയുടെ അറുപത്തിയൊന്‍പതാം ജന്മദിനത്തില്‍ മുന്‍മുഖ്യമന്ത്രി പനീര്‍ശെല്‍വം അനുകൂലികളും എഐഎഡിഎംകെയും വിത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇന്ന് മുതലാണ് നിലവില്‍ വരുന്നത്. അതേസമയം ജയില്‍ നിന്നും ശശികലയുടെ കത്തും പാര്‍ട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ സംരക്ഷിക്കണമെന്നും പ്രവര്‍ത്തിക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം. പാര്‍ട്ടിയെയും സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള നീക്കമാണ് പനീര്‍ശെസല്‍വത്തിന്റെതെന്നും അമ്മയുടെ ആത്മാവാണ് സര്‍ക്കാരിന്റെ ശക്തിയെന്നും ശശികല കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com