മുംബൈ; ബിജെപി ശിവസേന സഖ്യത്തിന് സാധ്യതയേറുന്നു

ബിജെപിക്കും ശിവസേനയ്ക്കും മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് നിതിന്‍ ഗഡ്കരി - സ്വതന്ത്രരുടെ പിന്തുണ ബിജെപിക്കെന്ന് അവകാശവാദം
മുംബൈ; ബിജെപി ശിവസേന സഖ്യത്തിന് സാധ്യതയേറുന്നു

മുബൈ: മുബൈ നഗരസഭാ തെരഞ്ഞെടുപ്പ് ബിജെപിയ്ക്കും ശിവസേനയ്ക്കും അഭിമാനത്തിന്റെ പോരാട്ടമായിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയുമായിരുന്നു മുഖ്യഎതിരാളികള്‍. എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ശിവസേനയുമായി സഖ്യമുണ്ടാക്കുക എന്നത് മാത്രമാണ് ബിജെപിക്ക് മുന്നിലുള്ളത്. ഇതുവരെ സഖ്യത്തെ കുറിച്ച് ഇരുപാര്‍ട്ടികളും അഭിപ്രായങ്ങള്‍ പറഞ്ഞില്ലെങ്കിലും സഖ്യമില്ലാതെ മറ്റൊരു വഴിയില്ലെന്ന് നിതിന്‍ ഗഡ്കരിയുടെ  പ്രതികരണം. ഗഡ്കരിയുടെ പ്രതികരണത്തെ കുറിച്ച് ശിവസേന ഇതുവരെ വിലപാട് വ്യക്തമാക്കിയിട്ടില്ല.
വീണ്ടും ഒത്തുച്ചേരുകയെന്നല്ലാതെ ഇരുപാര്‍ട്ടികള്‍ക്കും മറ്റൊരു മാര്‍ഗവുമില്ല. ഇക്കാര്യത്തില്‍ തൂരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഫട്‌നാവിസും ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുമാണ്. ഇരുവരും അതിന് കാര്യപ്രാപ്തിയുള്ളവരാണ്. അതേസമയം ബന്ധം തുടരണമെങ്കില്‍ പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്ന നിലപാട് ശിവസേന മുഖപത്രമായ സാമ്‌ന അവസാനിപ്പിക്കണമെന്നും ഗഡ്കരി പറഞ്ഞു.
നഗരസഭയില്‍ ഒറ്റകക്ഷി ശിവസേനയാണെങ്കിലും സ്വതന്ത്രന്‍മാരുടെ പിന്തുണ ബിജെപിക്കുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. സ്വതന്ത്രന്‍മാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ബിജെപിയുടെ എണ്ണം 86 ആവും കോണ്‍ഗ്രസിന് 31, എന്‍സിപി 9, എംഎന്‍എസ്7, മറ്റുള്ളവര്‍ 14 എന്നിങ്ങനെയാണ് കക്ഷിനില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com