മുംബൈയില്‍ ശിവസേനയും ബിജെപിയും ഒപ്പത്തിനൊപ്പം തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കുമില്ല

കാല്‍ നൂറ്റാണ്ടിന്റെ സഖ്യമുപേക്ഷിച്ച് ഇത്തവണ ശിവസേനയും ബിജെപിയും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.
മുംബൈയില്‍ ശിവസേനയും ബിജെപിയും ഒപ്പത്തിനൊപ്പം തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കുമില്ല

മുംബൈ: ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 84 സീറ്റുകള്‍ നേടി ശിവസേന ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 82 സീറ്റുകള്‍ നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തി. തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കുമില്ല. 227 അംഗ കൗണ്‍സിലില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ 114 സീറ്റുകള്‍ വേണം. ബിജെപി സഖ്യമുപേക്ഷിച്ച് ഒറ്റയ്ക്ക മത്സരിച്ച ശിവസനയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല രണ്ടു സീറ്റുകളുടെ വ്യതാസത്തില്‍ ബിജെപി ഒപ്പത്തിനൊപ്പം എത്തുകയും ചെയ്തു. എങ്കിലും ശിവസേന തലവന്‍ ഉദ്ദവ് താക്കറെ ബിജെപിയെ പ്രകോപിപ്പിക്കുന്നതില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല. മുംബൈ മേയര്‍ സ്ഥാനം മാത്രമല്ല, അടുത്ത മുഖ്യമന്ത്രിയും ശിവസേനയുടേതായിരിക്കും എന്നായിരുന്നു ഉദ്ദവിന്റെ പ്രതികരണം. കോണ്‍ഗ്രസ്സിന് 31 സീറ്റുകല്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. എന്‍സിപി 9 സീറ്റുകള്‍ നേടി. കാല്‍ നൂറ്റാണ്ടിന്റെ സഖ്യമുപേക്ഷിച്ച് ഇത്തവണ ശിവസേനയും ബിജെപിയും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com