മോദിയെ ദത്തെടുക്കാന്‍ വൃദ്ധ ദമ്പതികള്‍

യുപിയുടെ ദത്തുപുത്രനാണ് താനെന്ന മോദിയുടെ പരാമര്‍ശത്തിന് പിന്നാലെ മോദിയെ ദത്തെടുക്കാന്‍ വൃദ്ധ ദമ്പതികള്‍ 
മോദിയെ ദത്തെടുക്കാന്‍ വൃദ്ധ ദമ്പതികള്‍

ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കി വൃദ്ധ ദമ്പതികള്‍. എന്നാല്‍ ഇവരുടെ അപേക്ഷ അധികൃതര്‍ തള്ളി.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ താന്‍ യുപിയുടെ ദത്തുപുത്രനാണെന്ന മോദിയുടെ പരാമര്‍ശമാണ് യോഗേന്ദര്‍ പാല്‍ സിങ്ങിനേയും അദ്ധേഹത്തിന്റെ ഭാര്യ അതര്‍ കലിയേയും മോദിയെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കാന്‍ പ്രേരിപ്പിച്ചത്. ഗാസിയാബാദ് ഡെപ്യൂട്ടി രജിസ്റ്റാറിനെയാണ് ഇവര്‍ മോദിയെ ദത്തെടുക്കുന്നതിനുള്ള അപേക്ഷയുമായി സമീപിച്ചത്. 

എന്നാല്‍ ഇതുകൊണ്ടും പിന്മാറാന്‍ എഴുപത്തിയൊന്‍പതുകാരനായ യോഗേന്ദര്‍ പാല്‍ തയ്യാറല്ല. ഉത്തര്‍പ്രദേശ് സംസ്ഥാനം മോദിയെ ദത്തെടുത്തു എന്ന് തെളിയിക്കുന്ന രേഖകള്‍ മോദിയോട് ഹാജാരാക്കാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാനാണ് യോഗേന്ദര്‍ പാലിന്റെ അടുത്ത നീക്കം. 

ഫെബ്രുവരി 17ന് യുപിയിലെ ഹര്‍ദോയിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് താന്‍ ഗുജറാത്തിലാണ് ജനിച്ചതെങ്കിലും യുപിയുടെ ദത്തുപുത്രനാണെന്ന് മോദി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com