ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് മോദിയുടെ മന്‍ കി ബാത്

വസന്തത്തിന്റെ വരവറയിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒയെന്ന് നരേന്ദ്ര മോദി
ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് മോദിയുടെ മന്‍ കി ബാത്

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആര്‍ഒ നമ്മുടെ ജീവിതത്തിലേക്ക് വസന്തത്തിന്റെ വരവറിയിച്ചിരിക്കുകയാണെന്ന്‌ മോദി പറഞ്ഞു.

മംഗള്‍യാനെ ചൊവ്വയിലെത്തിച്ചതോടെ ഐഎസ്ആര്‍ഒ ഈ മേഖലയില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിക്കുകയായിരുന്നു. കൂടുതല്‍ മുതല്‍മുടക്കില്ലാതെ, ലക്ഷ്യം കൈവരിക്കുന്ന ഐഎസ്ആര്‍ഒ ലോകത്തിന് അത്ഭുതമണ്. ബാലസ്റ്റിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത് പ്രതിരോധ സുരക്ഷ മേഖലയില്‍ ഇന്ത്യയുടെ നാഴികക്കല്ലാണെന്നും മോദി മന്‍ കി ബാത്തിലൂടെ പറഞ്ഞു. 

നോട്ട് അസാധുവാക്കള്‍ പ്രഖ്യാപനം വന്നതിനു ശേഷം ഡിജിറ്റല്‍ പണമിടപാടുകള്‍ രാജ്യത്ത് വര്‍ധിച്ചു. ഇത് അഭിമാനകരമായ നേട്ടമാണ്. യുവാക്കള്‍ മാത്രമല്ല, എഴുപതുവയസു കഴിഞ്ഞവരുള്‍പ്പെടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ പഠിച്ചിരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com