തമിഴ്‌നാട് തിരിച്ചെന്തൂരിനടുത്ത് മണപ്പാട് യാത്രാബോട്ട് മറിഞ്ഞ് 10 മരണം

ഏഴുപേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 30 പേര്‍ കയറിയതാണ് അപകടകാരണം
തമിഴ്‌നാട് തിരിച്ചെന്തൂരിനടുത്ത് മണപ്പാട് യാത്രാബോട്ട് മറിഞ്ഞ് 10 മരണം

ചെന്നൈ: തിരുച്ചെന്തൂരിനടുത്ത മണപ്പാട് കായലില്‍ യാത്രാബോട്ട് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. പതിനഞ്ചുപേരെ കാണാതായി. വൈകിട്ടോടെയാണ് സംഭവം.

മത്സ്യബന്ധന ബോട്ടില്‍ കടല്‍ കാണാന്‍ പോയതായിരുന്നു സംഘം. ഏഴുപേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 30 പേര്‍ കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മറ്റൊരു മത്സ്യബന്ധന ബോട്ടില്‍ എത്തിയവരാണ് അപകടമറിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്പെട്ടവരെ തിരുച്ചെന്തൂരിലെ ആശുപത്രികളില്‍ എത്തിച്ചു. ഇവരില് നാലുപേരുടെ നില ഗുരുതരമാണ്. ഇപ്പോഴും പതിനഞ്ചുപേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ കൂടാനാണ് സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com