യുപി അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ

അഞ്ചാംഘട്ടത്തില്‍ 11ജില്ലയിലെ 51 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്608 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്
യുപി അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ

ലഖ്‌നോ: യുപി തെരഞ്ഞടുപ്പ് അവസാനഘട്ടത്തോട് അടുക്കെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറുന്നു. തരം താണ രീതിയില്‍ ആരോപണ പ്രത്യാരോപണങ്ങളാണ് പ്രചാരണവേദികളില്‍ അലയടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാഹുല്‍ ഗാന്ധി, അഖിലേഷ്,മായാവതി എന്നിവര്‍ തന്നെയാണ് പ്രചാരണ രംഗത്തെ പ്രമുഖര്‍. ഫൈസാബാദ് ജില്ലയുള്‍പ്പെടെ പതിനെന്നു ജില്ലകളിലെ 51 മണ്ഡലങ്ങളിലാണ് അഞ്ചാംഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നത്. അംബേദ്കര്‍ നഗര്‍ ജില്ലയിലെ ആലാംപൂര്‍ മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ത്ഥി ചന്ദ്രശേഖര്‍ കനൗജിയുടെ മരണത്തെ തുടര്‍ന്ന് ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാര്‍ച്ച് ഒമ്പതിനാണ്. 608 സ്ഥാനാര്‍ത്ഥികളാണ ജനവിധി തേടുന്നത്

അമേത്തി, അയോധ്യ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലും ഈഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അമേത്തിയിലെ രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസാണ് എസ്പിയുടെപ്രധാന എതിരാളികള്‍.അയോധ്യ ഉള്‍്‌പ്പെടുന്ന ഫൈസബാദ് ജില്ലയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ നാലെണ്ണവും എസ്പിയ്ക്ക് ഒപ്പമായിരുന്നു.എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായി തിരിച്ചുവന്ന മണ്ഡലങ്ങളിലൊന്നാണ് ഫൈസാബാദ്. രാമക്ഷേത്രനിര്‍മ്മാണം പ്രകടനപത്രകയിലുളളത് ബിജെപിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. അഞ്ചാംഘട്ടത്തില്‍ ഭരണകക്ഷിക്ക് ഏറെ മേല്‍കൈയുള്ള മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. 

2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 52 എണ്ണത്തില്‍ 37 സീറ്റികളില്‍ എസ്പിക്കായിരുന്നു വിജയം. കോണ്‍ഗ്രസും ബിജെപിയും അഞ്ച് സീറ്റില്‍ ഒതുങ്ങിയപ്പോള്‍   ബിഎസിപിക്ക് മൂന്ന് സീറ്റിലായിരുന്നു വിജയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com