വാഷിങ്‌മെഷീനില്‍ വീണ് മൂന്നു വയസുകാരായ ഇരട്ടക്കുട്ടികള്‍ മരിച്ചു

വാഷിങ്‌മെഷീനില്‍ വീണ്  മൂന്നു വയസുകാരായ ഇരട്ടക്കുട്ടികള്‍ മരിച്ചു -നിഷാന്ത്, നക്ഷ്യ എന്നീ ആണ്‍കുട്ടികളാണ് മരിച്ചത്
വാഷിങ്‌മെഷീനില്‍ വീണ് മൂന്നു വയസുകാരായ ഇരട്ടക്കുട്ടികള്‍ മരിച്ചു

ന്യൂഡെല്‍ഹി: വാഷിങ്‌മെഷീനില്‍ വീണ് മുന്ന് വയസുകാരായ ഇരട്ടകുട്ടികള്‍ മരിച്ചു. അമ്മ കടയില്‍ പോയ സമയത്താണ് കളിച്ചുക്കൊണ്ടിരുന്ന കുട്ടികള്‍ വാഷിങ്‌മെഷീനിലെ വെള്ളത്തില്‍ വീണു മരിച്ചത്. നിഷാന്ത്, നക്ഷ്യ എന്നീ ആണ്‍കുട്ടികളാണ് മരിച്ചത്.

കുട്ടികളുടെ മാതാവ് രാഖി സമീപത്തെ കടയില്‍ സോപ്പുപൊടി വാങ്ങാന്‍ പോയപ്പോഴായിരുന്നു സംഭവം നടന്നത്. കടയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കുട്ടികളെ കാണുന്നുണ്ടായിരുന്നില്ല.  സമീപ അപ്പാര്‍ട്‌മെന്റുകളിലും മറ്റും അന്വേഷിക്കുകയും ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയും ചെയ്തു. ഫ്‌ലാറ്റിന്റെ സമീപ പ്രദേശങ്ങളിലും തിരച്ചില്‍നടത്തി. പിന്നീട് വീട്ടില്‍ നടത്തിയ പരിശോധനയിലാണു വാഷിങ്‌മെഷീനില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ 

ഉടന്‍ സമീപത്തെ ആശുപത്രയിലെത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. കുട്ടികള്‍ കാല്‍ വഴുതി വാഷിങ്‌മെഷീനകത്തേക്ക് വീണതാകാമെന്ന നിഗമനത്തിലാണ് പോലീസ്. കൂടുല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com