അഞ്ചാംഘട്ടം 58 ശതമനം പോളിംഗ്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിംഗ് ശതമാനത്തില്‍ വര്‍ധന- ഇനി അവശേഷിക്കുന്നത് 89 മണ്ഡലങ്ങളിലെ വോട്ടെടുപ്പ്
അഞ്ചാംഘട്ടം 58 ശതമനം പോളിംഗ്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട പോളിംഗ് 58 ശതമാനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിംഗ് ശതമാനത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. 11 ജില്ല
11 ജില്ലകളിലെ 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സമാധാന പരമായിരുന്നു തെരഞ്ഞെടുപ്പ്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സൈന്യം ഫഌഗ് മാര്‍ച്ച് നടത്തിയിരുന്നു. ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രമായ അമേഠിയിലും ക്ഷേത്രനഗരമായ അയോധ്യ എന്നിവ ഉള്‍പ്പെട്ടതായിരുന്നു അഞ്ചാംഘട്ടത്തിലെ മണ്ഡലങ്ങള്‍. ഇരുസ്ഥലങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അമേഠിയില്‍ രണ്ടിടങ്ങളില്‍ കോണ്‍ഗ്രസും എസ്പിയും തമ്മിലാണ് മത്സരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാനായ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. 2012ലെ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകളില്‍ 37ഉം സമാജ്വാദി പാര്‍ട്ടിയാണ് നേടിയത്. കോണ്‍ഗ്രസും ബി.ജെ.പിയും അഞ്ചുവീതം സീറ്റുകള്‍ നേടിയപ്പോള്‍ ബി.എസ്.പി മൂന്നും പീസ് പാര്‍ട്ടി രണ്ടും സീറ്റുകള്‍ നേടിയിരുന്നു
സമാജ്വാദി പാര്‍ട്ടിയുടെ മന്ത്രിമാരായ ഗായത്രിപ്രസാദ് പ്രജാപതി, വിനോദ് കുമാര്‍ സിങ്, തേജ്‌നാരായണ്‍ പാണ്ഡെ, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് രാം അചല്‍ രാജ്ബര്‍ തുടങ്ങിയവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍. അഞ്ചാംഘട്ടത്തിലും സാമുദായിക ധ്രുവീകരണം തന്നെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ മുഖ്യചര്‍ച്ച. ക്രമസമാധാനം, വികസനം എന്നിവയെല്ലാമായിരുന്നു ആദ്യഘട്ടങ്ങളിലെ പ്രചാരണവിഷയമെങ്കില്‍ മൂന്നാംഘട്ടത്തോടെ വര്‍ഗീയത തന്നെയായിരുന്നു മുഖ്യ അജണ്ട എസ്പിയുടെയും ബിഎസ്പിയുടെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീം വിഭാഗത്തിന് വലിയ പ്രാധാന്യം നല്‍കിയത് ഈ മണ്ഡലങ്ങളില്‍ ഹിന്ദു ഏകികരണം ഉണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി. എസ്പിക്കും ബിഎസ്പിക്കും ഇടയില്‍ വോട്ടുകള്‍ ഭിന്നിച്ചാല്‍ അതിന്റെ ഗുണഭോക്താക്കളും ബിജെപിയാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഈ ഘട്ടത്തിലും ഉണ്ടായി എന്നതാണ് പോളിംഗ് വര്‍ധന സൂചിപ്പിക്കുന്നതെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. അതേസമയം കഴിഞ്ഞ തവണ ഈ മണ്ഡലങ്ങളില്‍ ചിത്രത്തിലില്ലാതെ പോയ ബിഎസ്പി നേട്ടം കൊയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാനാകുമെന്നും കോണ്‍ഗ്രസുമായുളള സഖ്യം ഈ ഘട്ടത്തില്‍ നേട്ടമാകുമെന്നുമാണ് എസ്പിയുടെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com