ഉത്തര്‍പ്രദേശില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കും: മോദി

ഉത്തര്‍പ്രദേശില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്ന് നരേന്ദ്ര മോദി
ഉത്തര്‍പ്രദേശില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കും: മോദി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുമെന്നും യുപിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. 

കോണ്‍ഗ്രസ്-എസ്പി സഖ്യം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. യുപിയില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയുന്നതിനായി ഈ രണ്ടു പാര്‍ട്ടികള്‍ ഏതറ്റംവരെ പോകുമെന്നും മോദി കുറ്റപ്പെടുത്തി. യുപിയുടെ പുരോഗതി ഇല്ലാതാക്കുന്ന എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ഈ തെരഞ്ഞെടുപ്പിലൂടെ തിരിച്ചടി നല്‍കണമെന്നും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com