ലക്നൗ; ഉത്തര്‍ പ്രദേശില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അമേഠിയില്‍ ഉള്‍പ്പെടെ 11 ജില്ലകഌലെ 51 മണ്ഡലങ്ങലില്‍ വോട്ടെടുപ്പ് ആരംഭിച്ചു.
അമേഠിയില്‍ അമിതാ സിങ് (കോണ്‍ഗ്രസ്), ഗായത്രി പ്രസാദ് പ്രജാപതി (എസ്പി), ഗരിമ സിങ് (ബിജെപി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ്ങിന്റെ ഭാര്യയാണ് അമിത. ഗരിമ മുന്‍ ഭാര്യയും. ഇരുവരും രാജകുടുംബാംഗങ്ങളാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മേഖലയിലെ 52 സീറ്റില്‍ 37 എണ്ണം എസ്പി നേടിയിരുന്നു. ബിജെപിയും കോണ്‍ഗ്രസും അഞ്ചു സീറ്റ് വീതവും ബിഎസ്പി മൂന്നു സീറ്റും പീസ് പാര്‍ട്ടി രണ്ടു സീറ്റും നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ