ഇന്ത്യ 39 പാക് തടവുകാരെ മോചിപ്പിക്കുന്നു

ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 39 പാക് തടവുകാരെ മോചിപ്പിക്കുന്നു.
ഇന്ത്യ 39 പാക് തടവുകാരെ മോചിപ്പിക്കുന്നു

ദില്ലി: ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 39 പാക് തടവുകാരെ മോചിപ്പിക്കുന്നു. സമുദ്രാതിര്‍ത്തി ലംഘിച്ച 18 മത്സ്യത്തൊഴിലാളികളെയും ശിക്ഷാ കാലാവധി കഴിഞ്ഞ 21 തടവുകാരെയുമാണ് മോചിപ്പിക്കാന്‍ തീരുമാനമായത്. മാര്‍ച്ച് ഒന്നിന് തടവുകാരെ പാകിസ്ഥാന് കൈമാറും.
ഇനി മോചിപ്പിക്കേണ്ടവരുടെ പൗരത്വം പാകിസ്ഥാന്‍ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ അടുത്തിടെ പാകിസ്ഥാന്‍ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയും തടവുപുള്ളികളുടെ കാര്യത്തില്‍ അയവു വരുത്താന്‍ തീരുമാനിച്ചത്.
മുന്‍പ് നിയന്ത്രണരേഖ മുറിച്ചു കടന്നതിന്റെ പേരില്‍ ഇന്ത്യന്‍ സൈനികന്‍ ബാബുലാല്‍ ചവാന്‍ പാകിസ്ഥാന്‍ പിടിയിലായിരുന്നു. അദ്ദേഹത്തെ മോചിപ്പിച്ച ശേഷം ശിക്ഷാ കാലാവധി തീര്‍ന്ന 33 തടവുകാരെ വിട്ടയയ്ക്കണമെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്ത് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com