നാഗാകരാറിന്റെ ഉള്ളടക്കം മോദി വ്യക്തമാക്കണം; രാഹുല്‍ഗാന്ധി

കരാറിലെ വിവരം മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിങിന് പോലും അറിയില്ല - എന്തുകൊണ്ടാണ് ജനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി കാര്യങ്ങള്‍ മറച്ചുവെക്കുന്നതെന്നും രാഹുല്‍ 
നാഗാകരാറിന്റെ ഉള്ളടക്കം മോദി വ്യക്തമാക്കണം; രാഹുല്‍ഗാന്ധി

ഇംഫാല്‍:  നാഗാവിമതരുമായി ഉണ്ടാക്കിയ കരാര്‍ പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറിലെ വിവരം മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിങിന് പോലും അറിയില്ല. എന്ത്‌കൊണ്ടാണ് ജനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി കാര്യങ്ങള്‍ മറച്ചുവെക്കുന്നതെന്നും രാഹുല്‍ ചോദിച്ചു.കേന്ദ്രസര്‍ക്കാര്‍ ഉടമ്പടിയെ കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണം.
മണിപ്പൂരിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുകയാണ് മോദി ചെയ്യുന്നത്. പോകുന്നിടത്തെല്ലാം ഇദ്ദേഹം കള്ളം പ്രചരിപ്പിക്കുകയാണ്. സഹോദരരായി കഴിയുന്നവര്‍ക്കിടയില്‍ പോലും ധ്രുവീകരണം ഉണ്ടാക്കാനാണ് മോദി ശ്രമിക്കുന്നത്. മണിപ്പൂരിന്റെ പുരോഗതിക്കും വികസനത്തിനും കോണ്‍ഗ്രസ് സര്‍ക്കാരിന് മാത്രമെ കഴിയുകയുള്ളുവെന്നും രീഹുല്‍ പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ ദുരിതം പേറേണ്ടി വന്നതും നാട്ടിലെ സാധാരണക്കാര്‍ക്കായിരുന്നെന്നും രാഹുല്‍ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് മാര്‍ച്ച് നാലിനും എട്ടിനുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com