പട്ടാളക്കാര്‍ കൊല്ലപ്പെടുമ്പോള്‍ ആഘോഷിക്കുന്നവരാണ് ഇടതുപാര്‍ട്ടികള്‍; കിരണ്‍ റിജിജു

ഇന്ത്യാ-ചൈനായുദ്ധത്തില്‍ ചൈനക്കൊപ്പം നിന്നവരാണ് ഇടതുപക്ഷമെന്ന് കിരണ്‍റിജിജു
പട്ടാളക്കാര്‍ കൊല്ലപ്പെടുമ്പോള്‍ ആഘോഷിക്കുന്നവരാണ് ഇടതുപാര്‍ട്ടികള്‍; കിരണ്‍ റിജിജു

ന്യൂഡെല്‍ഹി:  പട്ടാളക്കാര്‍ കൊല്ലപ്പെടുമ്പോള്‍ ആഘോഷിക്കുന്നവരാണ് ഇടതുപാര്‍ട്ടികളെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഇന്ത്യയുമായി യുദ്ധമുണ്ടായപ്പോള്‍ ചൈനക്കൊപ്പം നിന്നവരാണ് ഇടതുപക്ഷം. അവര്‍ യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. ദല്‍ഹി സര്‍വകലാശാലയിലെ എബിബിപിക്കെതിരായ ഗുര്‍മേഹര്‍ കൗറിന്റെ പരാമര്‍ശമല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും ജവാന്‍മാര്‍ മരിക്കുമ്പോഴുള്ള ഇടതാഘോഷമാണ് ചര്‍ച്ചയാകേണ്ടതെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുര്‍മേഹര്‍ കൗറിന്റെ എന്റെ അച്ചനെ കൊന്നത് പാക്കിസ്ഥാനല്ല യുദ്ധമാണെന്ന പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി വിവാദപരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com