മിന്നലാക്രമണത്തിലേക്ക് നയിച്ചത് മാധ്യമപ്രവര്‍ത്തകന്റെ പരിഹാസമെന്ന് മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

15 മാസം കൊണ്ട് തന്ത്രങ്ങള്‍ മെനഞ്ഞായിരുന്നു നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണം
മിന്നലാക്രമണത്തിലേക്ക് നയിച്ചത് മാധ്യമപ്രവര്‍ത്തകന്റെ പരിഹാസമെന്ന് മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

മാധ്യമപ്രവര്‍ത്തകന്റെ പരിഹാസമാണ് നിയന്ത്രണരേഖ കടന്ന് പാക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്തുന്നതിന് പ്രേരിപ്പിച്ചതെന്ന് മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. മിന്നലാക്രമണം നടത്തുന്നതിന് 15 മാസം മുന്‍പ് ഇതിനുള്ള പ്ലാന്‍ തയ്യാറാക്കിയിരുന്നതായി പരീക്കര്‍ വെളിപ്പെടുത്തി. 

2015ല്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈനകര്‍ കൊല്ലപ്പെട്ടതിന് ശേഷം രാജ്യവര്‍ധന്‍ സിങ് റാത്തോഡിന് നേരെയുണ്ടായ ഒരു മാധ്യമപ്രവര്‍ത്തകന്റെ പരിഹാസമാണ് മിന്നലാക്രമണം പ്ലാന്‍ ചെയ്യുന്നതിന് പ്രേരിപ്പിച്ചത്. 2015 ജൂണ്‍ നാലിന് ഇന്ത്യന്‍ ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ എന്‍എസ്സിഎന്‍-കെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. 

200 അംഗങ്ങള്‍ മാത്രമുള്ള ഒരു തീവ്രവാദി ഗ്രൂപ്പ് നമ്മുടെ ജവാന്മാരെ കൊലപ്പെടുത്തി എന്നത് ഇന്ത്യന്‍ ആര്‍മിക്ക് തന്നെ നാണക്കേടാകുന്ന ഒന്നായിരുന്നു എന്ന് മനോഹര്‍ പരീക്കര്‍ പറയുന്നു. ഈ ആക്രമണത്തിന് ശേഷം തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിയ തങ്ങള്‍ ജൂണ്‍ എട്ടിന് ആദ്യത്തെ മിന്നലാക്രമണം നടത്തി. ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നടത്തിയ മിന്നലാക്രമണത്തില്‍ 70-80 തീവ്രവാദികളെ കൊലപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതേ രീതിയില്‍ ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്നായിരുന്നു രാജ്യവര്‍ധന്‍ സിങ് റാത്തോഡിനോടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇത് തന്നെ വേദനിപ്പിച്ചു. ഇതാണ് 15 മാസം തന്ത്രങ്ങള്‍ മെനഞ്ഞതിന് ശേഷം പാക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന്‌ പരീക്കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com