സൈനികര്‍ക്കെതിരായ പരാമര്‍ശം: അസംഖാനെതിരെ കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2017 10:21 AM  |  

Last Updated: 01st July 2017 03:17 PM  |   A+A-   |  

azam-khan1

 

റാണ്‍പുര്‍: സൈന്യത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ കേസെടുത്തു. ഹസറത്ത് ഗഞ്ചിലും റാണ്‍പൂരിലെ സിവില്‍ ലൈന്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച രണ്ടു പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ സൈനികരുടെ ജനനേന്ദ്രിയം ഛേദിക്കേണ്ടിവരികയാണെന്നായിരുന്നു അസം ഖാന്റെ പരാമര്‍ശം. സൈനികരുടെ പ്രവൃത്തികള്‍ രാജ്യത്തിന് നാണക്കേടാണ്. ഇന്ത്യ എങ്ങനെ ലോകത്തെ അഭിമുഖീകരിക്കുമെന്നും  അസം ഖാന്‍ പറഞ്ഞിരുന്നു. 

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി അസം ഖാന്‍ രംഗത്തെത്തി. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് അസം ഖാന്‍ പറഞ്ഞു. തന്റെ പരാമര്‍ശം എങ്ങനെയാണ് സൈന്യത്തിന്റെ ആത്മവീര്യം കൊടുത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനത്തോടെ സൈന്യത്തിന്റെ ആത്മവീര്യം തകര്‍ന്നതായും ഖാന്‍ ആരോപിച്ചു.