പുല്‍വാമ: സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പുല്‍വാമയിലാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഏറ്റുമുട്ടല്‍ നടന്ന പുല്‍വാമ ജില്ലയിലെ ബാംനൂ മേഖലയിലെ വീടിനുള്ളില്‍ ഒളിച്ചിരിക്കുന്ന രണ്ട് തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ ശക്തമാക്കി. സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും, 44 രാഷ്ട്രീയ റൈഫിളുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ രക്ഷപെടാതിരിക്കാനായി സൈന്യം ഈ മേഖല മുഴുവന്‍ വളഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.
മൂന്ന് തീവ്രവാദികള്‍ ഇവിടെയുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് സുരക്ഷ സേന ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നത്. ജൂലൈ ഒന്നിനുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ബാഷിര്‍ ലഷ്‌കരി ഉള്‍പ്പെടെ രണ്ട് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ