പുരസ്‌കാരപേര് ഇന്ദിരയെന്ന് വേണ്ട; പകരം സരസ്വതി മതിയെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

പെണ്‍കുട്ടികള്‍ക്കുള്ള പ്രിയദര്‍ശനി പുരസ്‌കാര്‍ യോജന പദ്ധതിയില്‍ നിന്ന് ഇന്ദിരയെ പേരുമാറ്റി സരസ്വതിയെന്നാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍ 
പുരസ്‌കാരപേര് ഇന്ദിരയെന്ന് വേണ്ട; പകരം സരസ്വതി മതിയെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ജെയ്പുര്‍:  പെണ്‍കുട്ടികള്‍ക്കുള്ള പ്രിയദര്‍ശനി പുരസ്‌കാര്‍ യോജന പദ്ധതിയില്‍ നിന്ന് ഇന്ദിരയെ പേരുമാറ്റി സരസ്വതിയെന്നാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ നടത്തുന്ന പരീക്ഷയില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ജില്ലയില്‍ ഉന്നതമാര്‍ക്ക് നേടുന്ന പെണ്‍കുട്ടികള്‍ക്കുള്ള പ്രിയദര്‍ശനി പുരസ്‌കാര്‍ യോജനയുടെ പേരാണ് സര്‍ക്കാര്‍ പത്മാക്ഷി പുരസ്‌കാര്‍ യോജന എന്നാക്കി മാറ്റിയത്. പത്മാക്ഷി എന്ന വാക്കിനര്‍ത്ഥം താമരയില്‍ വിരിഞ്ഞ സ്ത്രീയെന്നാണ്.

പുരസ്‌കാര വിതരണം എല്ലാവര്‍ഷവും വസന്ത പഞ്ചമി നാളില്‍ നടത്തിയാല്‍ മതിയെന്നും തീരുമാനമായി.  എല്ലാം വിഭാഗത്തില്‍പ്പെട്ട എട്ട്, പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡും നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനി പറഞ്ഞു. അതേസമയം പദ്ധതിയുടെ പേര് മാറ്റിയതിനെക്കുറിച്ച് പത്രക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല

2010ല്‍ അശോക് ഗെഹ്‌ലോട് സര്‍ക്കാരാണ് പ്രിയദര്‍ശനി പുരസ്‌കാര്‍ യോജന അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. പത്ത് പത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് യഥാക്രമം 40000, 50000 രൂപ വീതമാണ് പാരിതോഷികമായി നല്‍കിയത്യ പട്ടികജാതി, പട്ടിക വിഭാഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്കായിരുന്നു സമ്മാനം നല്‍കിയിരുന്നത്

2013ല്‍ ജനറല്‍ വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തി സമ്മാനത്തുക അരലക്ഷവും ഒരു ലക്ഷവുമായി ഉയര്‍ത്തിയിരുന്നു. പേര് മാറ്റത്തിന് പുറമേ എട്ടാം ക്ലാസ് വിദ്യാര്‍ഥികളേയും ദാരിദ്ര രേഖക്ക് താഴെയുള്ളവരേയും കൂടി അവാര്‍ഡിന് പരിഗണിക്കനാണ് ഇപ്പോഴത്തെ തീരുമാനം
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com