യുവാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ നരേന്ദ്രമോദിയുടെ പുസ്തകം

രാജ്യത്തെ യുവാക്കള്‍ക്ക് വായിക്കാനായി നരേന്ദ്രമോദി പുസ്തകമെഴുതുന്നു. മാന്‍ കി ബാത് എന്ന റേഡിയോ പരിപാടി ഏറെ ജനശ്രദ്ധ നേടിയതിന് ശേഷമാണ് പ്രധാനമന്ത്രി പുസ്തക രചനയിലേക്ക് തിരിയുന്നത്.
യുവാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ നരേന്ദ്രമോദിയുടെ പുസ്തകം

ന്യൂഡെല്‍ഹി: രാജ്യത്തെ യുവാക്കള്‍ക്ക് വായിക്കാനായി നരേന്ദ്രമോദി പുസ്തകമെഴുതുന്നു. മാന്‍ കി ബാത് എന്ന റേഡിയോ പരിപാടി ഏറെ ജനശ്രദ്ധ നേടിയതിന് ശേഷമാണ് പ്രധാനമന്ത്രി പുസ്തക രചനയിലേക്ക് തിരിയുന്നത്. യുവാക്കള്‍ക്കായി രചിക്കുന്ന പുസ്തകം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും.

പരീക്ഷപ്പേടി, മാനസിക സമ്മര്‍ദ്ദം തുടങ്ങി യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവ മറികടക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുമാകും മോദിയുടെ പുസ്തകം ചര്‍ച്ചചെയ്യുക. രാജ്യത്തെ വിദ്യാര്‍ഥികളെ അഭിസംബോധനചെയ്തുകൊണ്ടുള്ള മോദിയുടെ പുസ്തകം ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായിരിക്കും.

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. പത്താം ക്ലാസ്, 12ാം ക്ലാസ് പരീക്ഷകളെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യമായ വിഷയങ്ങളാണ് പുസ്തകത്തിലുണ്ടാവുക. യുവാക്കളോട് മോദി സംസാരിക്കുന്ന രീതിയിലായിരിക്കും പുസ്തകത്തിന്റെ രചന. ഇതിലൂടെ യുവാക്കളുടെ സുഹൃത്തായി മാറുക എന്ന ആശയമാണ് പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുന്നത്. അറിവ്, മാര്‍ക്ക് തുടങ്ങിയവ മാത്രമല്ല ഭാവിയുടെ ഉത്തരവാദിത്വങ്ങളും വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകം പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ കൂട്ടുകാരനായിരിക്കുമെന്ന് പ്രസാധകര്‍ പറയുന്നു.

മാന്‍ കി ബാത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് മോദിയെ ഈയൊരു ആശയത്തിന് പ്രേരിപ്പിച്ചത്. മോദി തന്നെയാണ് ഇത്തരമൊരു പുസ്തകത്തിന്റെ ആശയം മുന്നോട്ടുവെച്ചതും. തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിഷയമാണ് പുസ്തകരചനയ്ക്ക് തെരഞ്ഞെടുക്കുന്നതെന്നും യുവാക്കള്‍ നയിക്കുന്ന ഒരു നാളേയ്ക്കുവേണ്ടിയുള്ള തന്റെ കാഴ്ചപ്പാടുകളാണ് പുസ്തകത്തിലുണ്ടായിരിക്കുകയെന്നും മോദി പ്രസാധകരോട് വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com