പോസ്റ്റിന് മുകളില്‍ കുടുങ്ങിയ പുലി ഷോക്കേറ്റ് മരിച്ചു

പോസ്റ്റിന് മുകളില്‍ കയറിയ പുലി ലൈന്‍ കമ്പികളില്‍ കടിച്ചതോടെയാണ് വൈദ്യുതാഘാതമേറ്റത്
പോസ്റ്റിന് മുകളില്‍ കുടുങ്ങിയ പുലി ഷോക്കേറ്റ് മരിച്ചു

12 അടി ഉയരത്തിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ കയറിയ പുലി ഷോക്കേറ്റ് മരിച്ചു.  തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലായിരുന്നു സംഭവം. 

പോസ്റ്റിന് മുകളില്‍ കയറിയ പുലി ലൈന്‍ കമ്പികളില്‍ കടിച്ചതോടെയാണ് വൈദ്യുതാഘാതമേറ്റത്. പിന്നീട് ഈ ലൈന്‍ ഓഫാക്കിയതിന് ശേഷമാണ് പോസ്റ്റിന് മുകളില്‍ കയറി പുലിയെ താഴേക്ക് ഇറക്കിയത്. ഈ സമയമത്രയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു നാട്ടുകാര്‍. 

നാല് വയസ് പ്രായം വരുന്ന പുലിയാണ് മരിച്ചതെന്നാണ് വനപാലകര്‍ പറയുന്നത്. സമീപത്തെ വനത്തില്‍ നിന്നും വെള്ളം തേടിയോ, ഇരയെ തേടിയോ ആയിരിക്കാം പുലി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയതെന്നും നാട്ടുകാര്‍ പറയുന്നു. 

എന്നാല്‍ പുലി പോസ്റ്റിന് മുകളിലേക്ക് കയറിയത് എന്തിനാണ് എന്നത് സംബന്ധിച്ച് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. പ്രദേശത്തെ വ്യക്തമായി കാണുന്നതിന് വേണ്ടി ആയിരുന്നിരിക്കാം പോസ്റ്റിന് മുകളിലേക്ക് കയറിയതെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com