പ്രോട്ടോകോള്‍ മറികടന്ന് നെതന്യാഹു നേരിട്ടെത്തി മോദിയെ സ്വീകരിച്ചു; സന്ദര്‍ശനം ചരിത്രപരമെന്നും നെതന്യാഹു 

മാര്‍പാപ്പയ്ക്കും യുഎസ് പ്രസിഡന്റിനും നല്‍കിയതുപോലുള്ള വരവേല്‍പ്പാണു മോദിക്കു ലഭിച്ചത് - ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നുവെന്നതിന്റെ തെളിവാണു ചരിത്രപരമായ ഈ സന്ദര്‍ശനം
പ്രോട്ടോകോള്‍ മറികടന്ന് നെതന്യാഹു നേരിട്ടെത്തി മോദിയെ സ്വീകരിച്ചു; സന്ദര്‍ശനം ചരിത്രപരമെന്നും നെതന്യാഹു 

ജറുസലേം: ചരിത്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെത്തി. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദിക്കു ഗംഭീരമായ വരവേല്‍പ്പാണ് ലഭിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി മോദിയെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വഴിത്തിരിവാകും സന്ദര്‍ശനമെന്ന് മോദി വ്യക്തമാക്കി. മോദിയുടെ സന്ദര്‍ശനം ചരിത്രപരമാണൊയിരുന്നു നെതന്യാഹുവിന്റെ അഭിപ്രായം,

ബെന്‍ ഗുര്‍യോന്‍ വിമാനത്താവളത്തിലിറങ്ങിയ മോദിക്ക് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ വിവിധ മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മോദിക്ക് രാജകീയ സ്വീകരണം നല്‍കി. മാര്‍പാപ്പയ്ക്കും യുഎസ് പ്രസിഡന്റിനും നല്‍കിയതുപോലുള്ള വരവേല്‍പ്പാണു മോദിക്കായും ഒരുക്കിയത്. 

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി എത്തിയത്. 1918 ല്‍ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്കു മോദി ആദരാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് നാലായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. എഴുപതു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നുവെന്നതിന്റെ തെളിവാണു ചരിത്രപരമായ ഈ സന്ദര്‍ശനം. ഇതു ഞങ്ങള്‍ മുന്നോട്ടുവച്ച നയങ്ങളുടെ വിജയമാണ്. സുരക്ഷ, കൃഷി, ഊര്‍ജം, ജലം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ മോദിയുടെ സന്ദര്‍ശനം സഹായിക്കും' നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. 

ബുധനാഴ്ചയാണു മോദിനെതന്യാഹു നയതന്ത്രചര്‍ച്ചയും സംയുക്ത വാര്‍ത്താസമ്മേളനവും. സൈബര്‍ സുരക്ഷ, കൃഷി, ആരോഗ്യം, വാണിജ്യം, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നിവയില്‍ പരസ്പര സഹകരണത്തുള്ള ചര്‍ച്ചകളുണ്ടാകുമെങ്കിലും ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണയാണു പ്രധാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com