മദ്യശാലകള്‍ക്കായി നഗരറോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്യാമെന്ന് സുപ്രീം കോടതി

ദേശീയ പാതകളിലെ ബാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഹൈവേകളില്‍ വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിക്കാതിരിക്കുകയാണ് മദ്യശാലകള്‍ നിരോധിച്ചതിലൂടെ ലക്ഷ്യമിട്ടതെന്നും കോടതി
മദ്യശാലകള്‍ക്കായി നഗരറോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്യാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മദ്യശാല നിരോധനത്തില്‍ നിന്നൊഴിവാക്കാനായി നഗരത്തിനുള്ളിലെ റോഡുകളെ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി. ദേശീയ പാതകളിലെ ബാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഹൈവേകളില്‍ വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിക്കാതിരിക്കുകയാണ് മദ്യശാലകള്‍ നിരോധിച്ചതിലൂടെ ലക്ഷ്യമിട്ടതെന്നും കോടതി വ്യക്തമാക്കി.

നഗരത്തിലുള്ള റോഡുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ഇടയില്ലെന്നും  റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ വിവേചന ബുദ്ധികാണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ചണ്ഡിഗഡ് ഭരണകൂടം സുപ്രീം കോടതിവിധി മറികടക്കാനായി നഗരത്തിലെ റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്തുവെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍വാദത്തിനായി കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി.

അറൈവ് ഓഫ് സൊസൈറ്റി എന്ന സന്നദ്ധസംഘടനയാണ് ദേശീയ പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ചണ്ഡീഗഡ് സര്‍ക്കാര്‍ സംസ്ഥാന ദേശീയ പാതകള്‍ പുനര്‍വിജ്ജാപനം ചെയ്തന്നെ് കാണിച്ച് കോടതിയെ സമീപിച്ചത്. ഇവരുടെ ഹര്‍ജി പഞ്ചാബ് - ഹരിയാന ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com