മോദിയുടെ യോഗാ ഗുരു; യുജിസി നിയമനസമിതി തലവന്‍

പ്രധാനമന്ത്രിയുടെ യോഗാ ഗുരു എച്ച് ആര്‍ നാഗേന്ദ്രയെ സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ - യുജിസി നിയമനസമിതിയുടെ അധ്യക്ഷനാക്കിയാണ് തീരുമാനം
മോദിയുടെ യോഗാ ഗുരു; യുജിസി നിയമനസമിതി തലവന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗാ ഗുരു എച്ച് ആര്‍ നാഗേന്ദ്രയെ സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിയമനം യോഗയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അല്ലെന്നതും ശ്രദ്ധേയമാണ്. യുജിസി നിയമനസമിതിയുടെ അധ്യക്ഷനാക്കിയാണ് തീരുമാനം. കൂടാതെ നാലംഗസമിതിയെയും നിയോഗിച്ചിട്ടുണ്ട്. നാക് ചെയര്‍മാന്‍ ഡിപി സിങ്, എഡിഎന്‍ വാജ്‌പേയ്, യോഗേഷ് സിങ്, വി ടാഡെ എന്നിവരാണ് സമിതി അംഗങ്ങള്‍. 

ഇത് സംബന്ധിച്ച് മാനവവിഭവശേഷി മന്ത്രാലയം ഉത്തരവിറക്കി കഴിഞ്ഞു. ഇക്കൊല്ലം മുതല്‍ നെറ്റ് പരീക്ഷയില്‍ യോഗ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായുള്ള കോഴ്‌സിന്റെ രൂപരേഖ തയ്യാറാക്കാനുള്ള സമിതിയുടെയും അധ്യക്ഷന്‍ എച്ച് ആര്‍ നാഗേന്ദ്രയായിരുന്നു. ഇതിന്റെ ഭാഗമായി ആറ് കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. 

ഐഐടി ഇന്‍സ്റ്റിറ്റിയൂട്ടുകളിലും സംസ്‌കൃത കോഴ്‌സുകള്‍ ആരംഭിക്കാനായി കേന്ദ്രസര്‍ക്കാര്‍ രൂപികരിച്ച പാനലിലും നാഗേന്ദ്ര ഉള്‍പ്പെട്ടിരുന്നു. എല്ലാ ഐഐടികള്‍, എന്‍ഐടികള്‍, ഐഐഎസ്ഇആറുകള്‍, കേന്ദ്രസര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ സംസ്‌കൃത സെല്ലുകള്‍ ആരംഭിക്കുവാനാണ് ഈ പാനല്‍ ശുപാര്‍ശ ചെയ്തത്. 

നിലവില്‍ ഇന്ത്യന്‍ യോഗാ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് 74 കാരനായ എച്ച് ആര്‍ നാഗേന്ദ്ര. 2016ല്‍ മോദി സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com