തിരുമലയിലെ തിരക്ക്‌ പഴങ്കഥ; തിക്കും തിരക്കുമില്ലാതെ ഇനി തിരുമലയില്‍ ദര്‍ശനം നടത്താം

തിരുമലയിലെ തിരക്ക്‌ പഴങ്കഥ; തിക്കും തിരക്കുമില്ലാതെ ഇനി തിരുമലയില്‍ ദര്‍ശനം നടത്താം

പുതിയ രീതിയോടെ ഒരു ദിവസം 80000 പേര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സാധിക്കും

തിരുമല: തിക്കിലും തിരക്കിലും നിന്നുള്ള തിരുമല ശ്രീവെങ്കടേശ്വര ക്ഷേത്ര ദര്‍ശനം ഇപ്പോള്‍ പഴയ കഥയാണ്. ഭക്തരെ നിയന്ത്രിക്കുന്നതിനായി പുതിയ രീതി സ്വീകരിച്ചതോടെയാണ് തിക്കും തിരക്കുമില്ലാതെ ആയിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനുള്ള വഴി ഒരുങ്ങിയത്. 

ശ്രീകോവിലിലേക്ക് നീളുന്ന വെണ്ടി വകിലിയില്‍ നിന്നും ആരംഭിക്കുന്ന ക്യൂവില്‍ നില്‍ക്കുന്ന ഭക്തരെ കൃത്യമായ ഇടവേളകളില്‍ ഓരോ വിഭാഗമായി ദര്‍ശനത്തിനായി പ്രവേശിപ്പിക്കുകയായിരുന്നു ക്ഷേത്രത്തിലെ പഴയ രീതി. എന്നാല്‍ ഇത് ക്ഷേത്രത്തിന്റെ ഉള്‍വശമായ സാംപങ്കി പ്രകാരത്തില്‍ തിക്കും തിരക്കും സൃഷ്ടിച്ചിരുന്നു. 

നാല് ക്യൂ ആയിരുന്നു നേരത്തെ ഉണ്ടായിരുന്നതെങ്കില്‍ പുതിയ രീതി അനുസരിച്ച് ക്യൂ രണ്ടെണ്ണം മാത്രമായി. ഒരു ക്യൂ രംഗനായകുല മണ്ഡപത്തിലൂടെ പോകുമ്പോള്‍ രണ്ടാമത്തെ ക്യൂ ദ്വാജസ്തംഭത്തിലൂടെയാണ് കടന്നുപോവുക. രണ്ട് ക്യൂവും വെണ്ടി വകിലിയില്‍ എത്തുമ്പോള്‍ ഒന്നാകും. പുതിയ രീതിയോടെ ഒരു ദിവസം 80000 പേര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com