ഇന്ത്യ- ചൈന ബന്ധം കൂടുതല്‍ വഷളാകുന്നു: മോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് 

ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈന വ്യക്തമാക്കി.
ഇന്ത്യ- ചൈന ബന്ധം കൂടുതല്‍ വഷളാകുന്നു: മോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് 

ന്യൂഡെല്‍ഹി: ഇന്ത്യ- ചൈന ബന്ധം കൂടുതല്‍ മോശമാകുന്നു. ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈന വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത പ്രശ്‌നത്തിലായിരിക്കുന്ന സമയത്താണ് ഈ തീരുമാനം. ഇപ്പോള്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള സാഹചര്യമല്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് സമയം തേടിയിട്ടില്ലെന്ന് ഇന്ത്യ പ്രതികരിച്ചു.

ജൂണ്‍ 16നാണ് ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇതിനിടെ ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ നാളെയും മറ്റെന്നാളുമായി നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഇരുരാജ്യങ്ങളുടെ പ്രതിനിധികളും പ്രത്യേകം കാണുമെന്നായിരുന്നു സൂചന. 

ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തികള്‍ സംഗമിക്കുന്ന മേഖലയിലെ ദോക് ലാമില്‍ ചൈനയുടെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. അതേസമയം, മോദി-ജിന്‍പിങ് കൂടിക്കാഴ്ച്ചയ്ക്കുള്ള സാധ്യത ചൈന പൂര്‍ണമായും അടച്ചിട്ടില്ല. ദോക് ലാം മേഖലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചശേഷം ചര്‍ച്ചകളാകാം എന്നതാണ് ചൈനയുടെ ഉപാധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com