ജസ്റ്റിസ് കര്‍ണന്‍ പഠിപ്പിച്ച പാഠം; ന്യായാധിപന്‍മാരുടെ നിയമനരീതി പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി

ജസ്റ്റിസ് കര്‍ണന്‍ പഠിപ്പിച്ച പാഠം; ന്യായാധിപന്‍മാരുടെ നിയമനരീതി പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ന്യായാധിപന്‍മാരെ നിയമക്കുന്നതിലുണ്ടായ പരാജയമാണ് ജസ്റ്റിസ് സിഎസ് കര്‍ണന്‍ വിഷയം നീതിന്യായ വ്യവസ്ഥയ്ക്കുണ്ടാക്കിയ തിരിച്ചടിയെന്ന് സുപ്രീം കോടതി. ജഡ്ജിമാര്‍ക്കെതിരേ ഇംപീച്ച്‌മെന്റിലൂടെയല്ലാതെ നടപടിയെടുക്കാനുള്ള സംവിധാനം വേണമെന്നും കേസില്‍ കര്‍ണനെ ശിക്ഷിച്ചുള്ള വിശധമായ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കി.

ഭരണഘടനാ കോടതിക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതിലുള്ള രീതി പുനപരിശോധിക്കണം. ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഇംപീച്ച്‌മെന്റിലൂടെയല്ലാത്ത നടപടികള്‍ സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന രണ്ടു കാര്യങ്ങളാണ് ജസ്റ്റിസ് കര്‍ണന്‍ വിഷയം ഉയര്‍ത്തിയതെന്ന് പ്രത്യേക വിധി എഴുതിയ ജഡ്ജിമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ് എന്നിവര്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ച് മെയ് ഒന്‍പതിനാണ് കോടതിയലക്ഷ്യത്തിന് സിഎസ് കര്‍ണനെ ശിക്ഷിച്ചത്. പിന്നീടു ഒളിവില്‍ പോയ കര്‍ണനെ കഴിഞ്ഞ മാസം 20നു അറസ്റ്റു ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com