മക്കളുടെ മുന്നില്‍ വെച്ച് യുവതിയെ ബലാത്സംഘം ചെയ്തു നാല്‌പേര്‍ അറസ്റ്റില്‍

പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പോലീസ് വ്യക്തമാക്കി.
മക്കളുടെ മുന്നില്‍ വെച്ച് യുവതിയെ ബലാത്സംഘം ചെയ്തു നാല്‌പേര്‍ അറസ്റ്റില്‍

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മക്കളുടെ മുന്നിലിട്ട് വീട്ടമ്മയെ ബലാത്സംഘം ചെയ്തു. നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

യുവതിയും മൂന്ന് മക്കളും മാത്രം വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് ജോലിസംബന്ധമായ ആവശ്യത്തിന് പുറത്ത് പോയിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ നാലുപേരടങ്ങുന്ന സംഘം വീട്ടിലധിക്രമിച്ച് കയറുകയ.ും തന്റെ മൂന്നു മക്കളുടെയും മുന്നില്‍ വെച്ച് ലൈംഗികമായി പീഢിപ്പിക്കുകയും ചെയ്‌തെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. 

പീഡനവിവരം പുറത്തുപറഞ്ഞാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് അക്രമികള്‍ ഭീക്ഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് യുവതി ഇതുസംബന്ധിച്ച് ഗജുവാക്ക പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com