രജനികാന്ത് അമേരിക്കയില്‍ പോയത് ചികിത്സയ്ക്കല്ല ചൂതുകളിക്കാന്നെ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി

ചികിത്സയ്ക്കല്ല ചൂതുകളിക്കാനാണ് സൂപ്പര്‍താരം രജനികാന്ത് അമേരിക്കയില്‍ പോയതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കാസിനോയില്‍ രജനീകാന്ത് ചൂത് കളിക്കുന്ന ദൃശ്യങ്ങള്‍ നിരത്തിയാണ്സ്വാമി രംഗത്തെത്തിയത്
രജനികാന്ത് അമേരിക്കയില്‍ പോയത് ചികിത്സയ്ക്കല്ല ചൂതുകളിക്കാന്നെ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി

ന്യൂഡല്‍ഹി: ചികിത്സയ്ക്കല്ല ചൂതുകളിക്കാനാണ് സൂപ്പര്‍താരം രജനികാന്ത് അമേരിക്കയില്‍ പോയതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കാസിനോയില്‍ രജനീകാന്ത് ചൂത് കളിക്കുന്ന ദൃശ്യങ്ങള്‍ നിരത്തിയാണ് ഇത്തവണ രജനിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്. രജനിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കണമെന്നും സ്വാമി പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് തുടര്‍ ചികിത്സയ്ക്കായി രജനീകാന്ത് അമേരിക്കയിലേക്ക് പോയത്. രജനീകാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കിയതോടെയാണ് രജനിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്. രജനീകാന്ത് തമിഴനല്ലെന്നും രാഷ്ട്രീയ പ്രവേശം ദുരന്തമാകുമെന്നുമായിരുന്നു സ്വാമിയുടെ നേരത്തെയുള്ള പരാമര്‍ശം. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തോടെ തമിഴ്‌നാട് ബിജെപിയിലെ തന്റെ സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്കയാണ് നീക്കത്തിന് പിന്നിലെന്നാണ് രജനിയുടെ ആരാധകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com