അഞ്ച് നഗരങ്ങളിലായി 12 ഇടങ്ങളില്‍ ഒരേസമയം പരിശോധന; ലാലുവിനെതിരെ പിടിമുറുക്കി സിബിഐ

റെയില്‍വേ ഹോട്ടലുകളുടെനടത്തിപ്പിനായി കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിലാണ് സിബിഐ പരിശോധന
അഞ്ച് നഗരങ്ങളിലായി 12 ഇടങ്ങളില്‍ ഒരേസമയം പരിശോധന; ലാലുവിനെതിരെ പിടിമുറുക്കി സിബിഐ

പാട്‌ന: മുന്‍ റെയില്‍വേ മന്ത്രിയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിനെതിരെ പിടിമുറുക്കി സിബിഐ. ലാലുവിന്റെ വീടുകളും, സ്ഥാപനങ്ങളും ഉള്‍പ്പെടെ പന്ത്രണ്ട് ഇടത്താണ് സിബിഐ ഒരേ സമയം പരിശോധന നടത്തിയത്. 

റെയില്‍വേ ഹോട്ടലുകളുടെ നടത്തിപ്പിനായി കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിലാണ് സിബിഐ ആര്‍ജെഡി നേതാവിന്റെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരിക്കുന്നത്. അഞ്ച് നഗരങ്ങളില്‍ 12 ഇടത്താണ് ഒരേ സമയം സിബിഐ പരിശോധന നടത്തിയത്. 

റെയില്‍വേ ഹോട്ടലുകളുടെ കരാറുമായി ബന്ധപ്പെട്ട് ലാലു പ്രസാദിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ റാഭ്രി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി എന്നിവരുടെ പേരിലും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാഞ്ചിയിലെയും പുരിയിലേയു ബിഎന്‍ആര്‍ ഹോട്ടലുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയതിലൂടെ ലാലുവോ, കുടുംബാംഗങ്ങളോ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com