തൃപ്തി ദേശായിക്കെതിരെ മോഷണക്കുറ്റത്തിന് കേസ്

തൃപ്തിക്കും, ഭര്‍ത്താവിനും എതിരായ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണാണ് അവര്‍ തന്റെ പക്കല്‍ നിന്നും തട്ടിയെടുത്തതെന്നാണ് പരാതിക്കാരന്റെ വാദം
തൃപ്തി ദേശായിക്കെതിരെ മോഷണക്കുറ്റത്തിന് കേസ്

മുംബൈ: ഭൂമാതാ ബൃഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ മോഷണക്കുറ്റത്തിന് കേസ്. തൃപ്തിയും ഭര്‍ത്താവും, നാല് പേരും ചേര്‍ന്ന് തന്നെ കൊള്ളയടിച്ചു എന്ന് കാണിച്ച് വിജയ് മക്കസാരെ എന്ന വ്യക്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. 

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളിലും മുസ്ലീം ആരാധനാലയങ്ങളിലും സ്ത്രീ പ്രവേശനത്തിനായി സമരങ്ങള്‍ നടത്തിയായിരുന്നു തൃപ്തി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ശബരിമലയില്‍ എത്തുമെന്ന തൃപ്തിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ജൂണ്‍ 27ന് തന്റെ കാര്‍ തടഞ്ഞു നിര്‍ത്തി തൃപ്തിയും സംഘവും തന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ മോഷ്ടിച്ചെന്നാണ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന മക്കസാരയുടെ ആരോപണം. തൃപ്തിക്കും, ഭര്‍ത്താവിനും എതിരായ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണാണ് അവര്‍ തന്റെ പക്കല്‍ നിന്നും തട്ടിയെടുത്തതെന്നാണ് മക്കസാരെയുടെ വാദം. 

മൊബൈല്‍ ഫോണിന് പുറമെ 42000 രൂപയും, ഒരു സ്വര്‍ണ മാലയും ഇവര്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. എന്നാല്‍ മോഷണ ആരോപണവും കേസും തൃപ്തി തള്ളി. നിയമത്തെ ദുരൂപയോഗം ചെയ്യുന്നതിന് ഉദാഹരണമാണ് ഇതെന്നാണ് തൃപ്തിയുടെ പ്രതികരണം. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും തൃപ്തി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com