ലാലുവിനെതിരായ സിബിഐ പരിശോധനയില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും പങ്കില്ലെന്ന് വെങ്കയ്യനായിഡു

ലാലുപ്രസാദ് യാദവിനെതിരായ അഴിമതി ആരോപണകേസില്‍ സിബിഐ നടത്തുന്ന പരിശോധനയില്‍ കേന്ദ്രസര്‍ക്കാരിനോ ബിജെപിക്കോ പങ്കില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു - സിബിഐ ചെയ്യുന്നത് അവരുടെ ജോലിയാണ്
ലാലുവിനെതിരായ സിബിഐ പരിശോധനയില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും പങ്കില്ലെന്ന് വെങ്കയ്യനായിഡു

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരായ അഴിമതി ആരോപണകേസില്‍ സിബിഐ നടത്തുന്ന പരിശോധനയില്‍ കേന്ദ്രസര്‍ക്കാരിനോ ബിജെപിക്കോ പങ്കില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു. സിബിഐ ചെയ്യുന്നത് അവരുടെ ജോലിയാണ്. ഇതില്‍ എവിടെയാണ് ബിജെപി ഇടപെടുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും നായിഡു പറഞ്ഞു

തനിക്കെതിരെ ബിജെപി നടത്തുന്ന ഗൂഡാലോചനയാണെന്നായിരുന്നു ലാലുവിന്റെ പ്രതികരണം. അഴിമതി ആരോപണത്തില്‍ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരെ പ്രതികരിക്കവെയാണ് ലാലു ബിജെപിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും രംഗത്തെത്തിയത്. ബിജെപിയുടെ ഈ നടപടി കൊണ്ടൊന്നും ഞാനും പാര്‍ട്ടിയും ഭയപ്പെടില്ല. രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ അവര്‍ എന്നെയും കുടുംബത്തെയും വേട്ടയാടുന്നത് തുടരട്ടെയെന്നും ബിജെപിക്ക് മുമ്പില്‍ തലകുനിക്കില്ലെന്നും ലാലു അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ നടപടിക്കെതിരെ ബീഹാര്‍ മുഖ്യമന്ത്രി നീതിഷ്‌കുമാറും രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com