ഇന്ത്യയിലെത്തുന്ന പൗരന്മാര്‍ സൂക്ഷിക്കണമെന്ന് ചൈന

ഇന്ത്യയിലെത്തുന്ന പൗരന്മാര്‍ സൂക്ഷിക്കണമെന്ന് ചൈന

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന ചൈനീസ് പൗരന്മാര്‍ സൂക്ഷിക്കണമെന്ന് ചൈനീസ് എംബസി. ഇരു രാജ്യങ്ങളും തമ്മില്‍ സിക്കിം അതിര്‍ത്തിയെ ചൊല്ലി പ്രശ്‌നങ്ങള്‍ വഷളായി നില്‍ക്കെയാണ് ചൈന തങ്ങളുടെ പൗരന്മാര്‍ സ്വന്തം സുരക്ഷ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയത്. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ സ്വന്തം സുരക്ഷ ശ്രദ്ധിക്കണമെന്നും കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും എംബസി പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇന്ത്യ, ഭൂട്ടാന്‍, ചൈന എന്നീ രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന ദോക് ലാമില്‍ ഒരുമാസത്തിനടുത്തായി ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും ചൈന പിന്മാറണമെന്ന് ഇന്ത്യയും പ്രകോപനം സൃഷ്ടിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ചൈനയും നിലപാടു വ്യക്തമാക്കിയതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി തുടരുകയാണ്.

പ്രതിവര്‍ഷം ഏകദേശം രണ്ടര ലക്ഷത്തോളം ചൈനീസ് പൗരന്മാരാണ് ഇന്ത്യ സന്ദര്‍ശിക്കാനായെത്തുന്നത്. ഇതിനു പുറമെ നിരവധി ചൈനീസ് കമ്പനികള്‍ ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെയാണ് പൗരന്മാര്‍ക്കു ചൈന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com