മല്ല്യയെ വിട്ടുതരാമോ എന്ന് മോദി; നയം വ്യക്തമാകാതെ തരേസ മേ

മല്ല്യയെ വിട്ടുതരാമോ എന്ന് മോദി; നയം വ്യക്തമാകാതെ തരേസ മേ

ഹാംബുര്‍ഗ്: വിവാദ വ്യവസായി വിജയ് മല്ല്യയെ വിട്ടുതരണമെന്ന് ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തെരേസ മേ ഉറപ്പൊന്നും നല്‍കിയില്ല. ബാങ്കുകളഴില്‍ നിന്ന് ആയിരക്കണക്കിനു രൂപ വായ്പയെടുത്തു ലണ്ടനിലേക്കു മുങ്ങിയ മല്ല്യയടക്കമുള്ളവരെ തിരിച്ചയയ്ക്കാന്‍ ബ്രിട്ടണ്‍ സഹകരിക്കണമെന്നാണ് മോദി അഭ്യര്‍ഥിച്ചത്. 

17 ബാങ്കുകളില്‍ നിന്നായി 7,000 കോടി രൂപയോളം വായ്പയും അതിന്റെ പലിശയടക്കം 9,000 കോടി രൂപയാണ് മല്ല്യ തിരിച്ചടയ്ക്കാനുള്ളത്. അതേസമയം, മല്ല്യയെ കൈമാറുന്നതു സംബന്ധിച്ചുള്ള വിചാരണ ഡിസംബര്‍ നാലിന് ആരംഭിക്കും. ഇതുവെ ഉപാധികളോടെ ജാമ്യത്തിലാണ് മല്ല്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com