അഴിമതി ആരോപണം:തേജസ്വി യാദവ് രാജിവെക്കേണ്ടെന്ന് ആര്‍ജെഡി

ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ ബീഹാര്‍ മുഖ്യമന്ത്രി  നിതീഷ് കുമാര്‍ അതൃപ്തി അറിയിച്ചിരുന്നു
അഴിമതി ആരോപണം:തേജസ്വി യാദവ് രാജിവെക്കേണ്ടെന്ന് ആര്‍ജെഡി

പാട്‌ന: അഴിമതി ആരോപിനായ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി). ലാലുപ്രസാദ് യാദവിന്റെ ഇളയമകനാണ് തേജസ്വി യാദദവ്. തേജസ്വി രാജിവെക്കേണ്ട കാര്യമില്ലെന്ന് എംഎല്‍മാര്‍ യോഗത്തില്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു.

ലാലു പ്രസാദ് യാദവിന്റെയും തേജസ്വിയുടെയും വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം തേജസ്വിയുടെ രാജിക്കുവേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ റെയില്‍വേ കാറ്ററിംഗ് കരാര്‍ സ്വകാര്യ ഹോട്ടലിനു നല്‍കി എന്ന കേസിലാണ് ലാലുവിനും ഭാര്യ റാബ്‌റി ദേവിക്കും മകന്‍ തേജസ്വി യാദവിനുമെതിരെ സിബിെഎ കേസ് രരജിസ്റ്റര്‍ ചെയ്തത്.


തേജസ്വിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാറിന് ഒരു ഇളക്കവുമില്ല, സര്‍ക്കാറിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും  ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന ധനമന്ത്രിയുമായ അബ്ദുല്‍ ബാരി സിദ്ദീഖി പറഞ്ഞു.

ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ ബീഹാര്‍ മുഖ്യമന്ത്രി  നിതീഷ് കുമാര്‍ അതൃപ്തി അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com