അമര്‍ത്യാസെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ പശു, ഗുജറാത്ത്, ഗുജറാത്ത് പദങ്ങള്‍ വേണ്ടെന്ന് സെന്‍സര്‍ബോര്‍ഡ്

അമര്‍ത്യാസെന്നിനെ കുറിച്ചുള്ള ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍ ഡോക്യമെന്ററിയില്‍ പശു, ഗുജറാത്ത്, ഹിന്ദുത്വ, ഹിന്ദു ഇന്ത്യന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുതെന്ന് സെന്‍സര്‍ ബോര്‍ഡ്‌
അമര്‍ത്യാസെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ പശു, ഗുജറാത്ത്, ഗുജറാത്ത് പദങ്ങള്‍ വേണ്ടെന്ന് സെന്‍സര്‍ബോര്‍ഡ്

ന്യൂഡല്‍ഹി: പശു, ഗുജറാത്ത്, ഹിന്ദുത്വ. ഹിന്ദു ഇന്ത്യ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ സെന്‍സര്‍ ബോര്‍ഡ്. സാമ്പത്തിക ശാസ്ത്രജ്ഞനും നോബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാസെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ നിന്നും ഈ പദങ്ങള്‍ നീക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍ എന്ന ഡോക്യുമെന്ററിക്കെതിരെയാണ് സെന്‍സര്‍ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. ഇല്ലെങ്കില്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സുമന്‍ഘോഷ് വ്യക്തമാക്കി. ഇതിനെതികെ കോടതിയെ സമീപിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അതേസമയം ഡോക്യുമെന്ററിയെ കുറിച്ച് സര്‍ക്കാരിന് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അത് ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നാണ് അമര്‍ത്യാസെന്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നിര്‍മ്മാതാവാണെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.

15 വര്‍ഷം കൊണ്ടാണ് ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍ എന്ന ഡോക്യുമെന്ററി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ അമര്‍ത്യാസെന്നും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളിലൊരാളായ കൗശിക് ബന്ധുവും  തമ്മിലുള്ള സംഭാഷണങ്ങളാണ് പ്രധാനമായുമുള്ളത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ കമ്മറ്റിയെ സമീപിക്കുമെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും നിര്‍മ്മാതാവ് സുമന്‍ഘോഷ് പറഞ്ഞു. തടസങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനാണ് തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com