വ്യാജ ചിത്രം പ്രചരിപ്പിച്ചു; ബംഗാളില്‍ ബിജെപി ഐറ്റി സെല്‍ സെക്രട്ടറി അറസ്റ്റില്‍; ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റിലായത് മൂന്ന് ബിജെപി നേതാക്കള്‍  

സാമൂഹ്യമധ്യമങ്ങളിലൂടെ ബിജെപി നേതാക്കള്‍ വര്‍ഗ്ഗീയ കലാപത്തിന് കാരണമാകുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്‌ 
വ്യാജ ചിത്രം പ്രചരിപ്പിച്ചു; ബംഗാളില്‍ ബിജെപി ഐറ്റി സെല്‍ സെക്രട്ടറി അറസ്റ്റില്‍; ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റിലായത് മൂന്ന് ബിജെപി നേതാക്കള്‍  

കൊല്‍ക്കത്ത:വ്യാജ ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ബിജെപി പശ്ചിമ ബംഗാള്‍ ഐറ്റി സെല്‍ സെക്രട്ടറി  തരുണ്‍ സെന്‍ഗുപതയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടമെന്റാണ് തരുണിനെ അറസ്റ്റ് ചെയ്തത്. തരുണിനെ അറസ്റ്റ് ചെയ്ത കാര്യം ബംഗാള്‍ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടമെന്റ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ബിജെപി നേതാവാണ് സെന്‍ഗുപത. 

2002ലെ ഗുജറാത്ത് കലാപ ചിത്രം പശ്ചിമ ബംഗാളിലേതാണ് എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ബംഗാളിലെ ബിജെപി വക്താവ് നുപുര്‍ ശര്‍മയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച ബംഗാളില്‍ ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നു എന്ന തരത്തില്‍ ഭോജ്പുരി സിനിമ രംഗം പ്രചരിപ്പിച്ച ബിജെപി നേതാവിനേയും കല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരും ഇടതുപക്ഷവും ഹിന്ദുക്കളെ ആക്രമിക്കുന്നതിന് കൂട്ടു നില്‍ക്കുന്ന എന്ന തരത്തില്‍ ബിജെപി,സംഘപരിവാര്‍ നേതാക്കളും അണികളും വ്യാപകമായി വ്യാജ ചിത്രങ്ങളും വാര്‍ത്തകളും മറ്റും പ്രചരപിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തൃണുമൂല്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com