ദളിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല; രാജ്യസഭാഗംത്വം രാജിവയ്ക്കുമെന്ന് മായാവതി

സംസാരിക്കാന്‍ അവസരം തരുന്നില്ല എന്നാരോപിച്ച് താന്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ മായാവതി രാജിവെക്കുമെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരിക്കുകയാണ്
ദളിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല; രാജ്യസഭാഗംത്വം രാജിവയ്ക്കുമെന്ന് മായാവതി

ന്യുഡല്‍ഹി:രാജ്യസഭയില്‍ ദളിത് വിഷയങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കുന്നില്ല എന്നാരോപിച്ച് രാജ്യസഭാ അംഗത്വം രാജിവെക്കുമെന്ന് 
ബിഎസ്പി നേതാവും ഉത്തര്‍ പ്രദേശ് മന്‍ മുഖ്യമന്ത്രിയുമായിരുന്ന മായാവതി.  രാജ്യത്ത ദലിതര്‍ക്കെതിരെ നടക്കുന്ന അതിക്രങ്ങളെക്കുറിച്ച ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് രാജിക്തത്ത് നല്‍കിയിരിക്കുന്നത്. മൂന്ന് മിനിറ്റ് മാത്രമാണ് സഭയില്‍ വിഷയം ഉന്നയിക്കാന്‍ തനിക്ക് അനുവദിച്ചു തന്നത്, ദലിത് വിഷയങ്ങള്‍ ഉന്നയിക്കാന്‍ സഭകളില്‍ അവസരം തരുന്നില്ല എന്നാണ് മായാവതി പറഞ്ഞത്. 

സംസാരിക്കാന്‍ അവസരം തരുന്നില്ല എന്നാരോപിച്ച് താന്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ മായാവതി രാജിവെക്കുമെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരിക്കുകയാണ്. ഇന്ന് രാവിലെ രാജ്യസഭ കൂടിയത് മുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് ദളിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ആയുധമാക്കി പ്രതിഷേധിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ ബിജെപി സര്‍ക്കാര്‍ ഖണ്ടില്ലെന്ന നടിക്കുകയാണെന്നും.തല്ലിക്കൊല്ലാനാണോ ജനങ്ങള്‍ ഇവരെ അധികാരത്തിലെത്തിയതെന്നും പുറത്തിറങ്ങിയ മായാവതി മാധ്യമങ്ങളോട് ചോദിച്ചു. 

അടിയന്തര പ്രമേയ അനുമതി ചോദിച്ച മായാവതിക്ക് മൂന്നുമിനിട്ട് സമയം മാത്രമായിരുന്നു ഡെപ്യുട്ടി ചെയര്‍ പേഴ്‌സണ്‍ അനുമതി നല്‍കിയത്. എന്നാല്‍ തനിക്ക് മൂന്നു മിനിറ്റ് മതിയാകില്ലെന്നും ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ അധികം സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട മായാവതിയുടെ ആവശ്യം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തള്ളിക്കളയുകയും മൂന്നുമിനിറ്റ് കഴിഞ്ഞപ്പോള്‍ സംസാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.ഇതില്‍ പ്രകോപിതയായ മായാവതി തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും താന്‍ രാജിവെക്കുകയാണ് എന്നും പ്രഖ്യാപിച്ച മായാവതി ഇറങ്ങിപ്പോകുയയാിരുന്നു. 

പശു സംരക്ഷകരുടെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങള്‍ തടയാന്‍ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നും പറഞ്ഞ മായാവതിക്ക് പിന്തുണയുമായി മറ്റ് പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com