ദളിതരുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ ബിജെപി കാര്യമാക്കുന്നില്ല: രാഹുല്‍ ഗാന്ധി

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ കര്‍ഷകരുടെ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ദളിതരുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ ബിജെപി കാര്യമാക്കുന്നില്ല: രാഹുല്‍ ഗാന്ധി

ജയ്പൂര്‍: പാവങ്ങളുടെയോ ദളിതരുടെയോ കര്‍ഷകരുടെയോ പ്രശ്‌നങ്ങള്‍ കാര്യമാക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജിഎസ്ടി നടപ്പാക്കാന്‍ അര്‍ധരാത്രി പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരുടെയും ദളിതരുടെയും വിഷയം ഒരിക്കല്‍ പോലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകുന്നില്ല. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ കര്‍ഷകരുടെ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ജിഎസ്ടി നടപ്പാക്കുന്നത് അഞ്ച് മാസം കൂടി വൈകിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും വകവെക്കാതെ ജൂലൈ ഒന്നിനു തന്നെ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കുകയായിരുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജിഎസ്ടി വന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നത് ചെറുകിട കച്ചവടക്കാരാണ്. വലിയ കച്ചവടക്കാര്‍ക്ക് ഇതുകൊണ്ട് ബുദ്ധിമുട്ടുകളൊന്നുമില്ല. 

പഞ്ചാബിലും കര്‍ണടകത്തിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ എഴുത്തള്ളിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഭയന്നാണ് യുപിയിലെ ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയത്. മോദി യഥാര്‍ഥത്തില്‍ രാജ്യത്തെ കര്‍ഷകരെ അവഗണിക്കുകയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ ബാധിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com