ഹിന്ദു ദൈവങ്ങളെ മദ്യവുമായി ഉപമിച്ചു; രാജ്യസഭയില്‍ സമാജ്‌വാദി പാര്‍ട്ടി എംപിക്കെതിരെ ബിജെപി  പ്രതിഷേധം

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കവെയായിരുന്നു നരേഷ് അഗര്‍വാള്‍ ഹിന്ദു ദൈവങ്ങളെ മദ്യവുമായി ഉപമിച്ചത്
ഹിന്ദു ദൈവങ്ങളെ മദ്യവുമായി ഉപമിച്ചു; രാജ്യസഭയില്‍ സമാജ്‌വാദി പാര്‍ട്ടി എംപിക്കെതിരെ ബിജെപി  പ്രതിഷേധം

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ മദ്യവുമായി ഉപമിച്ച സമാജ് വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാളിനെതിരെ രാജ്യസഭയില്‍ ബിജെപി അംഗങ്ങളുടെ പ്രതിഷേധം.പ്രതിഷേധത്തെത്തുടര്‍ന്ന് സങ രണ്ടുതവണ നിര്‍ത്തിവെച്ചു. നരഷ് അഗര്‍വാള്‍ പ്രസ്താവന പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി അംഗങ്ങളുടെ ബഹളം. എന്നാല്‍ ഹിന്ദു മതത്തിന്റെ കരാറുകാരുടെ ആവശ്യം തള്ളിക്കളയുന്നുവെന്നായിരുന്നു നരേഷ് അഗര്‍വാളിന്റെ പ്രതികരണം. 

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കവെയായിരുന്നു നരേഷ് അഗര്‍വാള്‍ ഹിന്ദു ദൈവങ്ങളെ മദ്യവുമായി ഉപമിച്ചത്. 1991 ല്‍ ജയിലാക്കി മാറ്റിയ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം ഓര്‍മ്മിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.സ്‌കൂളിന്റെ ചുവരുകളില്‍ ഹിന്ദു ദേവതകളുടെ പേരുകള്‍ ചില മദ്യ ബ്രാന്റുകളുടെ പേരിനൊപ്പം എഴുതിയത് കണ്ടു എന്നായിരുന്നു നരേഷിന്റെ പരാമര്‍ശം. ഇതൊക്കെ എഴുതിവെച്ചത് നിങ്ങളുടെ ആളുകളാണ് എന്ന് ബിജെപി അംഗങ്ങളെ നോക്കി അഗര്‍വാള്‍ പറഞ്ഞു.ഇതാണ് ബിജെപി അംഗങ്ങളെ ചൊടിപ്പിച്ചത്.

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി അംഗങ്ങള്‍ അഗര്‍വാളിനെതിരെ തിരിയുകയായിരുന്നു. 'ഞങ്ങള്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കുകയില്ല' എന്ന പറഞ്ഞായിരുന്നു ബിജെപി അംഗങ്ങളുടെ ബഹളം.

ഭൂരിപക്ഷ ജനതയുടെ വികാരം അഗര്‍വാള്‍ വൃണപ്പടുത്തിയെന്നായിരുന്നു പാര്‍ലമെന്ററികാര്യ മന്ത്രി ആനന്ദ് കുമാറിന്റെ പ്രതികരണം. ''അഗര്‍വാള്‍ അപമാനിച്ചത് ഒരാളെ മാത്രമല്ല,ഹിന്ദു വിഭാഗത്തില്‍പ്പെട്ട എല്ലാവരെയുമാണ്''എന്ന് ആനന്ദ് കുറ്റപ്പെടുത്തി. 

രാജ്യസഭയ്ക്ക് പുറത്താണ് അഗര്‍വാള്‍ ഇത് പറഞ്ഞിരുന്നെങ്കില്‍ വിചാരണ നേരിടേണ്ടി വന്നേനെ എന്നായിരുന്നു ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. ചിലരുടെ വികാരം വൃണപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ അഗര്‍വാളിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് മായ്ച്ചുകളയും എന്ന് ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി.ജെ കുര്യന്‍ അറിയച്ചു. 

തന്റെ പരാരമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് പിന്നീട് നരേഷ് അഗര്‍വാള്‍ വ്യക്തമാക്കി. എന്നാല്‍ ബിജെപി അംഗങ്ങള്‍ ബഹളം അവസാനിപ്പിച്ചില്ല. ബഹളത്തെത്തുടര്‍ന്ന് സഭ രണ്ടുതവണ നിര്‍ത്തിവെച്ചു. സഭ രേഖളില്‍ നിന്നും മാറ്റിയ പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്യരുത് എന്ന് പി.ജെ കുര്യന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com