ഗോഡ്‌സെയുടെ കത്തി മുനയില്‍ നിന്നും ഗാന്ധിജിയെ രക്ഷിച്ച ഭിലാരെ അന്തരിച്ചു

1944 ജൂലൈയില്‍ ആയിരുന്നു ഗാന്ധിജിക്ക് നേരെ നാഥുറാം ഗോഡ്‌സെയുടെ ആറ് വധശ്രമങ്ങളില്‍ ഒന്നുണ്ടായത്
ഗോഡ്‌സെയുടെ കത്തി മുനയില്‍ നിന്നും ഗാന്ധിജിയെ രക്ഷിച്ച ഭിലാരെ അന്തരിച്ചു

1944 ജൂലൈയില്‍ ആയിരുന്നു ഗാന്ധിജിക്ക് നേരെ നാഥുറാം ഗോഡ്‌സെയുടെ ആറ് വധശ്രമങ്ങളില്‍ ഒന്നുണ്ടായത്. ഗാന്ധിജിയുടെ പ്രാര്‍ഥനാ ചടങ്ങിലേക്ക് കത്തിയുമായി എത്തിയ നാഥുറാം ഗോഡ്‌സെയെ തടഞ്ഞത് സ്വാതന്ത്ര സമര സേനാനിയായ ബിക്കു ദാജി ഭിലാരെ ആയിരുന്നു. രാഷ്ട്രപതിയുടെ ജീവന്‍ രക്ഷിച്ച ബിക്കു ദാജി ഭിലാരെ  ബുധനാഴ്ച തന്റെ 98ാം വയസില്‍ മരണത്തിന് കീഴടങ്ങി.

പഞ്ചാഗ്നിയില്‍ ഗാന്ധിജിയുടെ പ്രാര്‍ഥനാ ചടങ്ങിലേക്ക് എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരുന്നു. ഗാന്ധിജിയോട് തനിക്ക് ചില ചോദ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ഗോഡ്‌സെ കത്തിയുമായി ഗാന്ധിജിക്ക് അടുത്തേക്കെത്താന്‍ ശ്രമിച്ചു. താന്‍ ഗോഡ്‌സെയെ കടന്നുപിടിക്കുകയും, കത്തി പിടിച്ചെടുക്കുകയുമായിരുന്നു എന്നും ടിവി ഇന്റര്‍വ്യൂകളിലും, എഴുത്തുകാരോടുമായി ഭിലാരെ ഈ സംഭവം വിശദീകരിച്ചിരുന്നു. 

ക്വിറ്റ് ഇന്ത്യ സമരത്തെ തുടര്‍ന്ന് അറസ്റ്റിലായതിന് ശേഷമായിരുന്നു ഗാന്ധിജി മഹാബലേശ്വര്‍-പഞ്ചാഗ്നിയില്‍ പ്രാര്‍ഥനചടങ്ങുകള്‍ക്കായി എത്തിയത്. ഒരു സ്‌കൂളിന് അടുത്ത് പ്രാര്‍ഥനാ ചടങ്ങ് നടക്കവെ രണ്ട് അനുയായികളോടൊപ്പമാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിക്കുക ലക്ഷ്യമിട്ട് എത്തിയത്. 

എന്നാല്‍ ഇവിടെ വെച്ച് ഗോഡ്‌സെ ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചു എന്നത് സ്ഥിതീകരിക്കാന്‍ സാധിക്കാത്തതാണെന്നായിരുന്നു കപുര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഒരു കൂട്ടം ആളുകള്‍ പ്രാര്‍ഥനാ ചടങ്ങ് തടസപ്പെടുത്താന്‍ ശ്രമിക്കുക മാത്രമാണ് ഉണ്ടായതെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com