ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ പിതാവിന് ടാക്‌സി കാര്‍ നല്‍കി മുസ്ലീം ലീഗ്

ജുനൈദിന്റെ സഹോദരങ്ങളുടെ പഠന ചെലവുകളും മുസ്ലീം ലീഗ് ഏറ്റെടുക്കും
ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ പിതാവിന് ടാക്‌സി കാര്‍ നല്‍കി മുസ്ലീം ലീഗ്

ബീഫ് കൈവശം ഉണ്ടെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് സഹായവുമായി മുസ്ലീം ലീഗ്. കൊല്ലപ്പെട്ട ജുനൈദിന്റെ പിതാവിന് മുസ്ലീം ലീഗ് ടാക്‌സി കാര്‍ നല്‍കി. 

മുന്‍പ് ജുനൈദിന്റെ വീട്ടില്‍ സന്ദര്‍ശത്തിന് എത്തിയപ്പോള്‍ കാര്‍ വാങ്ങി നല്‍കുമെന്ന് ഐയുഎംഎല്‍ നേതാക്കള്‍ പറഞ്ഞിരുന്നു. മുന്‍പ് ഉണ്ടായിരുന്ന ടാക്‌സി കാര്‍ ജുനൈദിന്റെ പിതാവ് ജലാലുദ്ദീന് വില്‍ക്കേണ്ടി വന്നെന്ന് മനസിലാക്കിയാണ് മുസ്ലീം ലീഗ് ഇദ്ദേഹത്തിന് പുതിയ കാര്‍ വാങ്ങി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

ഡല്‍ഹിയില്‍ നിന്നും ഹരിയാനയിലേക്ക്‌ ട്രെയിനില്‍ യാത്ര ചെയ്യുന്ന സമയത്ത്, ജുനൈദിന്റെ കൈവശം ബീഫ് ഉണ്ടെന്ന് ആരോപിച്ചായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജുനൈദിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കാറിന്റെ താക്കോലും, രജിസ്‌ട്രേഷന്‍ രേഖകളും സാധിഖലി ശിഹാബ് തങ്ങള്‍ ജലാലുദ്ദീന് കൈമാറി. 

ഇത്തരം വര്‍ഗീയ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ജുനൈദിന്റെ സഹോദരങ്ങളുടെ പഠന ചെലവുകളും മുസ്ലീം ലീഗ് ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com