''അമേരിക്കയും ചൈനയും ഇടപെട്ടാല്‍ കശ്മീര്‍ സിറിയയാകും''

ഇറാഖിന്റേയും, സിറിയയുടേയും, അഫ്ഗാന്റേയും അവസ്ഥ എന്തെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം
''അമേരിക്കയും ചൈനയും ഇടപെട്ടാല്‍ കശ്മീര്‍ സിറിയയാകും''

ജമ്മു കശ്മീര്‍ വിഷയത്തില്‍ അമേരിക്കയും, ചൈനയും മധ്യസ്ഥത വഹിക്കണമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ നിലപാട് തള്ളി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. അമേരിക്കയും ചൈനയും ഇടപെട്ടാല്‍ കശ്മീര്‍ സിറിയയും, അഫ്ഗാനിസ്ഥാനും പോലെയാകുമെന്ന് മെഹ്ബൂബ പറഞ്ഞു. 

ചൈനയും അമേരിക്കയും അവരവരുടെ കാര്യങ്ങള്‍ നോക്കട്ടെ. അവര്‍ ഇടപെട്ട ഇറാഖിന്റേയും, സിറിയയുടേയും, അഫ്ഗാന്റേയും അവസ്ഥ എന്തെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെ മാത്രമെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളെന്നും മെഹ്ബൂബ മുഫ്തി ചൂണ്ടിക്കാട്ടി. 

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തി കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്ന വാജ്‌പേയുടെ നിലപാടാണ് പിന്തുടരേണ്ടത്. അഫ്ഗാനിസ്ഥാനിലും, സിറിയയിലും എന്താണ് സംഭവിച്ചതെന്ന് ഫറൂഖ് അബ്ദുള്ളയ്ക്ക് അറിയില്ലേയെന്നും മെഹ്ബൂബ മുഫ്തി ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com